ഭര്‍തൃപിതാവിനെ പരിചരിക്കാനെത്തിയ നഴ്‌സിനെതിരെ യുവതിയുടെ പീഡന പരാതി

കോട്ടയം: ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്‌സ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്‌സ് ജൂസ് കൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്.
ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ ഹോം നഴ്‌സ് പകൽ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി.
വീട്ടിൽ താമസിച്ചാണ് മെയിൽ നഴ്‌സ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. സംഭവത്തിന് ശേഷം ഇയാളെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടുഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയിൽ കേസെടുത്തതായും പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു..
Next Story


