Kaumudi Plus

പാസ്പോർട്ട് വെരിഫിക്കേഷനിടെ എത്തിയ യുവതിയെ കടന്നുപിടിച്ചു ;പൊലീസുകാരനെതിരെ കേസ്

പാസ്പോർട്ട്  വെരിഫിക്കേഷനിടെ  എത്തിയ യുവതിയെ കടന്നുപിടിച്ചു ;പൊലീസുകാരനെതിരെ കേസ്
X

കൊച്ചി: കൊച്ചിയിൽ പാസ്‌പോർട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പൊലീസുകാരനെതിരെ കേസ്.

പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജീഷിനെതിരെയാണ് ഹാർബർ പൊലീസ് കേസെടുത്തത്.

പാസ്‌പോർട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയ ശേഷമായിരുന്നു വിജീഷിന്റെ അതിക്രമം.

വെരിഫിക്കേഷൻ നടപടിക്കിടെ കടന്നുപിടിക്കുകയായിരുന്നെന്ന യുവതിയുടെ പരാതിയിലാണ് കേസ്.

സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് വിജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. വിജീഷിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

നേരത്തെയും വിജീഷിനെതിരെ സമാനപരാതി ഉയർന്നിരുന്നു.

Next Story
Share it