Kaumudi Plus

മലപ്പുറത്ത് 14കാരിയുടെ ജീവൻ എടുത്തത് ടോക്സിക് പ്രണയം?

Toxic relationship led to the 14year old girl's murder at Malappuram

മലപ്പുറത്ത് 14കാരിയുടെ ജീവൻ എടുത്തത് ടോക്സിക് പ്രണയം?
X

മലപ്പുറം: കരുവാരക്കുണ്ട് ഗ്രാമം ഞെട്ടലിലാണ് 14 വയസ്സുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ. പൊലീസിന്റെ പ്രാഥമിക വിലയിരുത്തലിൽ, 16കാരനായ ആൺ സുഹൃത്തിന്റെ അമിത സംശയവും പ്രണയപ്പകയുമാണ് കൊലപാതകത്തിന് കാരണമായത്.

പ്രതിയായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. തുടർന്ന് അവനെ കോഴിക്കോടുള്ള ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.

ഇരുവരും തമ്മിലുള്ള ബന്ധം മുമ്പുതന്നേ വീട്ടുകാർക്കറിയാമായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ആൺകുട്ടിക്കുണ്ടായിരുന്നു. പെൺകുട്ടിയെ കാണാൻ കഴിയാത്തപ്പോൾ വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നു. ഇതിനെതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പ്രതിക്ക് നിരവധി തവണ താക്കീത് നൽകിയിരുന്നു.

വ്യാഴാഴ്ച സ്കൂളിലേക്ക് പോകാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടിയെ പ്രതി നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയി. സ്കൂളിൽനിന്ന് മടങ്ങാനുള്ള സമയമായിട്ടും കുട്ടി തിരിച്ചെത്താത്തതോടെ കുടുംബം പൊലീസിൽ പരാതി നൽകി. ഇതിനിടെ മറ്റൊരു നമ്പറിൽനിന്ന് "ഉടൻ തിരിച്ചെത്താം" എന്ന് പറഞ്ഞ് പെൺകുട്ടി അമ്മയെ വിളിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി വന്നില്ല. സംശയം തോന്നിയ പൊലീസ് ആൺസുഹൃത്തിനെ വിളിച്ചപ്പോൾ "ഒന്നും അറിയില്ല" എന്നായിരുന്നു മറുപടി. പൊലീസിന്റെ നിർദേശപ്രകാരം ഇന്നലെ രാവിലെ ആൺകുട്ടിയും പിതാവും സ്റ്റേഷനിലെത്തി. വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്.

വ്യാഴാഴ്ച കരുവാരക്കുണ്ടിൽനിന്ന് ബസിൽ ഇരുവരും വാണിയമ്പലത്തെത്തി. അവിടെനിന്ന് റെയിൽവേ ട്രാക്കിലൂടെ നടന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തി. പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പ്രതി അവളെ ശകാരിച്ചു. പ്രകോപിതനായ 16കാരൻ ബലപ്രയോഗം ചെയ്ത് പെൺകുട്ടിയെ കീഴ്പെടുത്തി, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:
Next Story
Share it