Kaumudi Plus

മദ്യപാനത്തെ എതിർത്തു;അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകന്‍

മദ്യപാനത്തെ എതിർത്തു;അച്ഛനെ  വെട്ടിക്കൊലപ്പെടുത്തി മകന്‍
X

റായ്പൂർ: മദ്യപാനത്തെ എതിർത്തതിന് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകൻ. 50 വയസ്സുകാരനായ പരസ് കെർക്കറ്റയാണ് മരിച്ചത്. കോടാലി ഉപയോഗിച്ച് പരസിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടർ ടാങ്കിലേക്ക് വലിച്ചെറിയുകയായിരുന്നു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപൂരിലാണ് സ്വംഭവം.ബഹെരപാരയിലെ വീട്ടിൽ തനിച്ചായിരുന്നു പരസ് താമസിച്ചിരുന്നത്. മകൻ പ്രഭാത് കെർക്കറ്റ (25 വയസ്) സമീപത്ത് വാടകവീട്ടിലായിരുന്നു താമസം. . പ്രഭാതിന്റെ മദ്യപാനത്തെ അച്ഛൻ ചോദ്യംചെയ്തതാണ് വാക്കുതർക്കത്തിൽ കലാശിച്ചത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് പലതവണ അടിക്കുകയായിരുന്നു.

പിതാവ് മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രഭാത് മൃതദേഹം വലിച്ചിഴച്ച് വീടിന് സമീപത്തെ ചെറിയ വാട്ടർ ടാങ്കിൽ തള്ളി. പിന്നീട് അടുത്തുള്ള കടയിലെത്തി ബിരിയാണി കഴിച്ചശേഷം വീട്ടിൽ മടങ്ങിയെത്തി കിടന്നുറങ്ങി. പരസിനെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വാട്ടർ ടാങ്കിൽ നിന്നും കണ്ടെടുത്തത്.സംഭവത്തിൽ മകൻ പ്രഭാതിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെച്ചൊല്ലി അച്ഛനു മകനും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Next Story
Share it