കിടപ്പുരോഗിയായ അമ്മയെ ശുശ്രൂഷിക്കാനെത്തിയ ഹോംനഴ്സിനെ ക്രൂര ബലാത്സംഗത്തിനിരയാക്കി മകൻ

ഒച്ചവയ്ക്കാനോ എഴുന്നേൽക്കാനോ പോലും കഴിയാത്ത കിടപ്പുരോഗിയായ 70 വയസുകാരിയെ ശുശ്രൂഷിക്കാനെത്തിയ ഹോംനഴ്സിനെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി മകൻ റെനി ജോയ് .
നിലവിൽ ഉണ്ടായിരുന്ന ഹോംനഴ്സ് മറ്റൊരാവശ്യത്തിനു പോയപ്പോൾ താൽക്കാലിക ജോലിക്കായി എത്തിയതായിരുന്നു ഈ സ്ത്രീ .
ഇതറിഞ്ഞു അടൂരിലെ വീട്ടിലെത്തിയ റെനി ജോർജ് ഹോം നഴ്സിന്റെ മുറി തള്ളിത്തുറന്ന് ദേഹത്ത് കയറിപ്പിടിക്കുകയും വസ്ത്രങ്ങൾ ബലമായി വലിച്ചുകീറുകയും ചെയ്തു .
കരഞ്ഞു നില വിളിച്ച് രക്ഷ തേടി ഹോം നഴ്സ് അമ്മയുടെ മുറിയിലേക്ക് ഓടിക്കയറിയെങ്കിലും അമ്മയുടെ കൺമുൻപിൽനിന്നും സ്ത്രീയെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
പുലർച്ചെ തന്നെ റെനി വീട്ടിൽ നിന്നും തിരികെ എറണാകുളത്തേക്ക് പോവുകയും ചെയ്തു .
പരസഹായമില്ലാതെ എഴുനേൽക്കാൻ പോലും കഴിയാതിരുന്ന രോഗിയെ നോക്കാൻ മറ്റാരും ഇല്ലാതിരുന്നതിനാൽ ക്രൂരപീഡനത്തിനിരയായ ശേഷം രണ്ടുദിവസം കഴിഞ്ഞാണ് ഹോം നഴ്സ് വീട് വിട്ടുപോവുകയും ശേഷം പരാതി നൽകുകയും ചെയ്തത് .
മദ്യലഹരിയിൽ ആയിരുന്നു റെനി വീട്ടിലെത്തിയതെന്ന് പരാതിക്കാരി പറഞ്ഞു .റെനിക്കെതിരെ പട്ടികജാതി പീഡനവകുപ്പ് പ്രകാരം കേസെടുക്കുകയും അറസ്റ് ചെയ്യുകയും ചെയ്തു .

