Kaumudi Plus

ലൈം​ഗികാതിക്രമ കേസ്; പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈം​ഗികാതിക്രമ കേസ്; പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു
X

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ കയറിപ്പിടിച്ചെന്ന കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളുമാണ് കന്റോൺമെന്റ് പൊലീസ് പിടി കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിരിക്കുന്നത്

തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. കഴിഞ്ഞ നവംബർ 6ന് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് കടന്ന് പിടിച്ചെന്നും ലൈംഗികമായി അപമാനിച്ചെന്നുമാണ് പരാതി. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിങ്ങിനെത്തിയ സമയത്തായിരുന്നു അതിക്രമമെന്നും പരാതിയിൽ പറയുന്നു.ചലച്ചിത്ര പ്രവർത്തക രഹസ്യമൊഴിയിലും പരാതി ആവർത്തിച്ചു.

ചലച്ചിത്ര പ്രവർത്തകരായ ആറ് പേർ അതിക്രമ വിവരം പരാതിക്കാരി പറഞ്ഞതായി മൊഴി നൽകി. പിടി കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന ഹോട്ടൽ മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തിൽ നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.. ഇതെല്ലാം തെളിവായി ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Next Story
Share it