പാലക്കാട് മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതരമായ കണ്ടെത്തൽ

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂളിനെ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സ്‌കൂൾ അധികൃതർ സംഭവം മറച്ചുവെച്ചുവെച്ചുവെന്നാണ് റിപ്പോർട്ട്.
സംഭവം അറിഞ്ഞ് പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 18നാണ് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു.
തുടർന്ന് 19 ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ
.പാലക്കാട് മലമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനിലാണ് കഴിഞ്ഞ പിടിയിലായത്.
ഇക്കഴിഞ്ഞ നവംബർ 29ന് അധ്യാപകന്റെ ക്വാർട്ടേഴ്‌സിലെത്തിച്ചായിരുന്നു അതിക്രൂര പീഡനം. വിദ്യാർഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് പീഡന വിവരം പുറത്തറിയുന്നത്.
സ്‌കൂൾ അധികൃതർ വിഷയം പൊലീസിൽ അറിയിച്ചിരുന്നില്ല സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം അറിയുന്നത്.
കേസിൽ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പോക്‌സോ വകുപ്പിന് പുറമെ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

