Kaumudi Plus

സ്കൂളിൽ പോയ പെൺകുട്ടി കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ടനിലയിൽ ;16 വയസ്സുള്ള ആൺ സുഹൃത്ത് അറസ്റ്റിൽ

സ്കൂളിൽ പോയ പെൺകുട്ടി കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ടനിലയിൽ ;16 വയസ്സുള്ള ആൺ സുഹൃത്ത് അറസ്റ്റിൽ
X

മലപ്പുറം: മലപ്പുറം ജില്ലയിൽ തൊടിയപുലത്ത് 16 കാരി പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം.

ഇന്നലെ സ്‌കൂളിൽ പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വീട്ടിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ കുട്ടി സ്‌കൂളിന് മുന്നിൽ ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.തുടർന്ന് കുട്ടി എങ്ങോട്ടു പോയെന്ന് കണ്ടെത്തിയിരുന്നില്ല.

തുടർന്ന് സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. പെലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടിക്ക് ഒരു ചെറുപ്പക്കാരനുമായി അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് 16 കാരനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Next Story
Share it