Kaumudi Plus

കരിവെള്ളൂരില്‍ പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെവെട്ടിക്കൊലപ്പെടുത്തിയകേസ് ;ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

കരിവെള്ളൂരില്‍ പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെവെട്ടിക്കൊലപ്പെടുത്തിയകേസ്  ;ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ
X

കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതി ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതിയുടേതാണ് വിധി. തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു.

2024 ഫെബ്രുവരി 21നാണ് സിവിൽ പൊലീസ് ഓഫീസർ പി. ദിവ്യശ്രീയെ(34) ഭർത്താവ് കെ. രാജേഷ് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത്ത് കുമാറിന്റെ വാദം ഒരു കേസിൽമൂന്ന് ജീവപര്യന്തം ശിക്ഷ അപൂർവ്വമാണെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.ചന്തേര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ 2024 നവംബർ 21നാണ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് കാണിച്ച് ദിവ്യശ്രീ കണ്ണൂർ കുടുംബ കോടതിയിൽ കേസ് നൽകിയിരുന്നു. കോടതിയിൽ ഹാജരായി തിരിച്ചു വീട്ടിലെത്തി പിറ്റേന്ന് ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് വൈകിട്ട് ബൈക്കിലെത്തിയ രാജേഷ് വരാന്തയിൽ ഗ്രിൽസിനുള്ളിലുടെ പെട്രോൾ ഒഴിച്ചു കത്തിച്ച് അകത്ത് കയറി ദിവ്യശ്രീയെ കൊടുവാൾ കൊണ്ടു വെട്ടിയത്. ഇതുതടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവന്റെ കൈകൾക്ക് വെട്ടെറ്റു.

മാരകമായി മുറിവേറ്റ ദിവ്യശ്രീയെ അയൽവാസികളും നാട്ടുകാരും പൊലിസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രാജേഷിനെ ബാറിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. സംശയ രോഗവും ഭാര്യ തന്നെ വിട്ടുപോകുന്നതിലെ വൈരാഗ്യവും കാരണം ആസൂത്രിതമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നായിരുന്നു പ്രൊസിക്യൂഷൻ കേസ്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന പ്രൊസിക്യൂഷൻ വാദം കോടതി സമക്ഷം അംഗീകരിക്കപെട്ടില്ല. എന്നാൽ കൊലപാതകത്തിന്റെ ക്രൂരത പരിഗണിച്ചാണ് കോടതി മൂന്ന് ജീവപര്യന്തം വിധിച്ചത്. ദിവ്യശ്രീ - രാജേഷ് ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.

കേസിലെ ഏറ്റവും ശക്തമായ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയത് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ്. പ്രതി ആയുധം വാങ്ങുന്നതും കൃത്യം നടത്തുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. 102 രേഖകളും 51 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കിയിരുന്നു വിചാരണ വേളയിൽ തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാട്ടി പ്രതി രാജേഷ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവിനെത്തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് മനോരോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

Next Story
Share it