ക്ഷേത്രത്തിൽ ഭക്തരുടെ മുന്നിൽ അശ്ലീല പ്രദർശനം ; മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനെതിരെ കേസ്

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഭക്തരുടെ മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനെതിരെ കേസ്. സംഭവം കണ്ട് ക്ഷേത്രം ജീവനക്കാർ തഞ്ഞപ്പോൾ പ്രകോപിതനായ ഇയാൾ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു. പോക്കറ്റിൽ സൂക്ഷിച്ച സർജിക്കൽ ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്തും വലത് കൈത്തണ്ടയും മുറിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി.
രക്തം വാർന്നു അവശനിലയിലായ ഇയാളെ തിരുവല്ലം പൊലീസ് എത്തി ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയക്കു ശേഷം ഇയാൾ തുടർ ചികിത്സയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പുരുഷ നേഴ്സിഭ് വിഭാഗം അസിസ്റ്റന്റാണ്.തിങ്കളാഴ്ച രാവിലെ ഏഴോടെ ക്ഷേത്രത്തിലെ ഗണപതി വിഗ്രഹ പ്രതിഷ്ഠയ്ക്കു മുന്നിലായിരുന്നു സംഭവം. ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ ഓടിയെത്തി ഇയാളെ തടഞ്ഞു. പൊലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കവേയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സ്ത്രീകളടക്കമുള്ള ഭക്തർ കടന്നുപോയ സമയത്താണ് അശ്ലീല പ്രദർശനം. ഇയാൾക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്തു.

