മൂഴിക്കല്‍ കൊലപാതകം;നസ്രീനയുടെയും അദിനാന്റെയും ഫോണുകള്‍ കിണറ്റില്‍;ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും

കോഴിക്കോട്: ചെലവൂരിലെ മൂഴിക്കലിൽ മാതൃ സഹോദരിയുടെ മകളെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ നിന്ന് കണ്ടെത്തി. പതിനാറുകാരി നസ്രീനയുടെ രണ്ട് ഫോണുകളും അദിനാന്റെ ഫോണും ആണ് കിണറ്റിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഫോണുകൾ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.പതിനാലിനാണ് നസ്രിനയെയും ബന്ധുവായ അദിനാനെയും ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീട്ടിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് പ്രതി ജീവനൊടുക്കുകയുമായിരുന്നു.അദിനാൻ സ്ഥിരം പ്രശ്‌നക്കാരൻ ആണെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും യുവാവിനെ പുറത്താക്കിയിരുന്നു. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

