Kaumudi Plus

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം ;അമ്മയുടെ ആൺസുഹൃത്തും പിടിയിൽ

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം ;അമ്മയുടെ ആൺസുഹൃത്തും പിടിയിൽ
X

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അമ്മ നിവേദ്യയുടെ ആൺസുഹൃത്താണ് അറസ്റ്റിലായത്. കുട്ടികളുടെ അമ്മയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയപ്പോഴാണ് മറ്റൊരാളുടെ സഹായം കൂടി ലഭിച്ചിരുന്നതായി പൊലീസിന് വ്യക്തമായത്.കൊലപാതകത്തിന് അമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത് പിടിയിലായ ആളാണെന്ന് പൊലീസ് കണ്ടെത്തി. കുടുംബം താമസിച്ചിരുന്ന വീടിന് സമീപം തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. കൊലപാതകത്തിന് അമ്മയ്ക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ചിലരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടികളുടെ അച്ഛന്റെ സഹോദരിക്കുണ്ടായ സംശയമാണ് കൊലപാതകം പുറത്തുവരാൻ കാരണമായത്.വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കുട്ടികൾ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചതാണെന്നായിരുന്നു നിഗമനം.അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായതോടെ സെപ്റ്റംബർ 30-ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.

Next Story
Share it