കൊല്ലത്തെ കള്ളനോട്ട് കേസ് ;പിന്നിൽ റാക്കറ്റെന്ന് സംശയം

കൊല്ലം: കൊല്ലത്തെ കള്ളനോട്ട് കേസിന്റെ തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസിപി ആര് രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയല്‍ പുരയിടത്തില്‍ സിബിയോണ്‍ (37) അറസ്റ്റിലായിരുന്നു.സിബിയോണിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ഒക്ടോബർ 16-ന് പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് അദ്ദേഹം വീട്ടിൽ തിരിച്ചെത്തി. എന്നാൽ മൊഴികളിലെ വൈരുദ്ധ്യം കാരണം പൊലീസ് നടത്തിയ വിശദ പരിശോധനയിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്.രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന കള്ളനോട്ട് അച്ചടിക്കാനുള്ള സാമഗ്രികൾ (പ്രിന്ററുകൾ, 500 രൂപയുടെ നോട്ട് ഡിസൈൻ പ്രിന്റ് ചെയ്ത പേപ്പർ കെട്ടുകൾ, നോട്ട് എണ്ണുന്ന യന്ത്രം), 5 ലക്ഷത്തോളം രൂപ, 43 പവനിലധികം സ്വർണാഭരണങ്ങൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.സിബിയോണിന്റെ ഉടമസ്ഥതയിലുള്ള തങ്കശ്ശേരി വാടി ഹാർബറിലെ 10-ാം നമ്പർ ലോക്കറിൽ നിന്ന് 22.460 കിലോഗ്രാം തിമിംഗല ഛർദി (ഏകദേശം 22 മുതൽ 25 കോടി രൂപ വിലമതിക്കുന്നത്) പൊലീസ് പിടികൂടി. തുടർന്നാണ് കേസിന്റെ സമഗ്രമായ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.ആർബിഐയുടെ വിദഗ്ധ സംഘവും അന്വേഷണം നടത്തുന്നുണ്ട്. സെബിയോണിന് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. അതിനിടെ, കേസിലെ പ്രതിയായ സെബിയോണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹർജി കോടതി നാളെ പരിഗണിക്കും

