യുവതിയെ കഴുത്തറുത്ത് കൊന്ന് ജോബ് സക്കറിയ; പിന്നാലെ തൂങ്ങി മരണം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് കോട്ടയം സ്വദേശി ജോബ് സക്കറിയയെന്ന് പൊലീസ്.
പണമിടപാടിനെ ചൊല്ലിയും മറ്റൊരാളുമായി ബന്ധമുണ്ടെന്നതിനെ ചൊല്ലിയുള്ള തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
യുവതിയെ കൊലപ്പെടുത്തിയതിന് അതിന് പിന്നാലെ ജോബ് സക്കറിയ തൂങ്ങി മരിക്കുകയായിരുന്നു.
കുവപ്പള്ളി മോര്‍ക്കോലില്‍ ഷേര്‍ളി മാത്യുവാണ് കൊല്ലപ്പെട്ടത്.
ഷേര്‍ളിയെ വീടിനുള്ളില്‍ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇരുവരും ഏറെ നാളായി ഒന്നിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.
ഇതേ ചൊല്ലി ഷേര്‍ളി കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് 6 മാസം മുന്‍പ് ഷേര്‍ളി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാര്‍ പറയുന്നു.
യുവാവ് ഭൂരിഭാഗം സമയങ്ങളില്‍ ഈ വീട്ടില്‍ വന്ന് പോകുന്നതും പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നിട്ടതിനാല്‍ വീടുമായി ബന്ധമുള്ളയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം ഫോറന്‍സിക് ടീം ഉള്‍പ്പടെ വീട്ടില്‍ പരിശോധന നടത്തി.
സംശയകരമായ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. ഷേര്‍ളിയുമായി പരിചയമുള്ളയാള്‍ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

