ഇറാനിലെ ഉന്നത സുരക്ഷഉദ്യോഗസ്ഥൻ 'അലി ലാരിജാനിയെ കൊലപ്പെടുത്തി'; അവകാശവാദവുമായി ഇസ്രയേല്‍

ജറുസലേം: ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയെ ഇസ്രായേൽ സൈന്യം രാത്രി നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കി.റെവല്യൂഷണറി ഗാർഡിന്റെ സന്നദ്ധപ്രവർത്തകനായ ബാസിജ് സേനയുടെ തലവനായ ഘോലം റെസ സുലൈമാനിയെയും കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. ഫെബ്രുവരി 28 ന് ടെഹ്‌റാനിലെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ബങ്കർ ബസ്റ്റർ ബോംബ് ആക്രമണത്തിലാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.അന്ന് ടെഹ്‌റാനിലുടനീളം വൻ സ്ഫോടനങ്ങൾ ഉണ്ടായതായും മുപ്പതോളം കേന്ദ്രങ്ങളിൽ ആക്രമണം നടന്നു. യുഎസിന്റെയും ഇസ്രയേലിന്റെയും 200 യുദ്ധവിമാനങ്ങളാണ് ഇറാനിലെമ്പാടും ആക്രമണം നടത്തിയത്.
Next Story

