Kaumudi Plus

വീട്ടുകാരെ പൂട്ടിയിട്ടു രാത്രി കാറുമായി കറങ്ങാനിറങ്ങി;പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു

വീട്ടുകാരെ പൂട്ടിയിട്ടു രാത്രി കാറുമായി കറങ്ങാനിറങ്ങി;പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു
X

തിരുവനന്തപുരം: വീട്ടുകാരെ പൂട്ടിയിട്ടു രാത്രി കാറുമായി കറങ്ങാനിറങ്ങിയ പതിനാലുകാരനും സുഹൃത്തും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കരമനയിൽ പുലർച്ചെ 2.30 നായിരുന്നു അപകടം. കുമാരപുരം സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ് കാർ. പതിനാലുകാരനും സുഹൃത്തിനും കാര്യമായ പരുക്കില്ല.വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ വീട് പൂട്ടിയായിരുന്നു പതിനാലുകാരൻ കറങ്ങാൻ ഇറങ്ങിയത്. പതിനാറ് വയസുകാരനാണ് ഒപ്പം ഉണ്ടായിരുന്നത്. കരമനയിൽ എത്തിയ ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഫുട്പാത്തിലേക്ക് ഇടിച്ചുകയറി വായുവിൽ ഉയർന്നു പൊങ്ങിയാണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനം പൂർണമായും തകർന്നിട്ടുണ്ട്. സ്ഥിരം അപകടമേഖലയിൽ റോഡിലെ വളവ് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്.

Next Story
Share it