Kaumudi Plus

സാമ്പത്തിക തട്ടിപ്പ് ;അഭിലാഷം സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് ;അഭിലാഷം സിനിമയുടെ സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍
X

കൊച്ചി: അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ. ഇതേസിനിമയുടെ നിർമാതാവ് ആൻ സരിഗ ആന്റണി നൽകിയ സാമ്പത്തിക തട്ടിപ്പിലാണ് തൃപ്പൂണിത്തുറ പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. കേസിൽ അസോസിയേറ്റ് ഡയറക്ടറും എഡിറ്ററും ക്യാമറാമാനും പ്രതികളാണ്.സൈജുകുറുപ്പ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അഭിലാഷം. രണ്ടുകോടി 25 ലക്ഷത്തിന് ചിത്രം പൂർത്തിയാക്കാമെന്നായിരുന്നു സംവിധായകൻ ഷംസുദ്ദീൻ നിർമാതാവിനെ അറിയിച്ചത്.

എന്നാൽ ചിത്രീകരണം പൂർത്തിയായപ്പോൾ മൂന്നേകാൽ കോടി രൂപ ചെലവായെന്നും നിർമാതാവ് പറയുന്നു. തന്നെ കബളിപ്പിച്ചെന്നും വിശ്വാസവഞ്ചന കാട്ടിയെന്നും കാണിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ നിർമാതാവ് പരാതി നൽകിയത്.മാസ്റ്റർ ഔട്ട് തന്റെ അനുവാദമില്ലാതെ മറ്റൊരുപാർട്ടിക്ക് മറിച്ച് നൽകിയെന്നും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ഫ്രെബ്രുവരി രണ്ടിനാണ് നിർമാതാവ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ചിത്രം പുറത്തിറങ്ങിയത്.

Next Story
Share it