Kaumudi Plus

ചോറ്റാനിക്കര സത്രത്തിലെ യുവതിയുടെ മരണം കൊലപാതകം ;ഇരട്ട സഹോദരി അറസ്റ്റിൽ

ചോറ്റാനിക്കര സത്രത്തിലെ യുവതിയുടെ മരണം കൊലപാതകം ;ഇരട്ട സഹോദരി അറസ്റ്റിൽ
X

കൊച്ചി: ചോറ്റാനിക്കരയിലെ സവിതയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഇരട്ടസഹോദരി സജിത അറസ്റ്റിലായി. കണ്ണൂർ ചക്കരക്കൽ സ്വദേശികളാണ്. കൊലപാതക വിവരം മറച്ചു വെച്ചതിന് സഹോദരന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തുഒക്ടോബര്‍ 29 നാണ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജന ഇരിക്കാനെത്തിയതാണ് സഹോദരിമാര്‍. ഇന്നലെ രാത്രി പെട്ടെന്ന് കുഴഞ്ഞുവീണു എന്നു പറഞ്ഞാണ് സവിതയെ ആശുപത്രിയില്‍ എത്തിക്കുന്നത്.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ സജിത കുറ്റം സമ്മതിച്ചു. മുഖത്ത് ഇടിച്ചും, ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് സജിത പൊലീസിനോട് പറഞ്ഞത്.

Next Story
Share it