Kaumudi Plus

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിച്ച കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി 15കാരനെ പീഡിപ്പിച്ചു

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിച്ച കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി 15കാരനെ പീഡിപ്പിച്ചു
X

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് മുട്ടത്തറ സ്വദേശി ജയകുമാർ ജയൻ (65) എന്നയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.2025 ഏപ്രിൽ മാസം എട്ടാംതീയതിയാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി ഏഴുമണിയോടെ റോഡിലൂടെ തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചുവിളിച്ചു. വീട്ടിൽ ജോലിക്കുവന്ന് കണ്ടുപരിചയമുള്ള കുട്ടി അടുത്തേക്ക് ചെന്നു. ഷേക്ക് ഹാൻഡ് കൊടുക്കാനെന്ന വ്യാജേന കുട്ടിയുടെ കൈയിൽപിടിച്ച പ്രതി പെട്ടെന്ന് അടുത്തേയ്ക്ക് വലിച്ചു. തുടർന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്കേൽപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ആരോടും പറയരുതെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ,അക്രമം നടന്നതിന് കുറച്ചകലെയായി നിന്ന കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളോട് പറഞ്ഞു. തുടർന്ന് അടുത്തുള്ള അമ്പലത്തിൽ കാത്തുനിന്ന അമ്മൂമ്മയുടെ ഫോണിൽ നിന്നും വിളിച്ച് അച്ഛനോടും വിവരം പറഞ്ഞു. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.

2012 മെയ് പതിനഞ്ചിനാണ് ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തിൽ വാച്ചറായിരിക്കെ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതിന് ശിക്ഷ അനുഭവിച്ചത്. മണ്ഡപത്തിലെ കുളിമുറിയിൽവെച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമാണ് പ്രതി തടവുശിക്ഷ അനുഭവിച്ചത്. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് കുട്ടിയെ പീഡിപ്പിച്ചത്.

Next Story
Share it