13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് ;ബന്ധുവായ 46കാരന് 100 വര്‍ഷം തടവ്; 10ലക്ഷം രൂപ പിഴ

കൊച്ചി: അസം സ്വദേശിയായ 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 100 വർഷം തടവുശിക്ഷ വിധിച്ച് കോടതി. ബന്ധുവായ 42 വയസ്സുകാരനെയാണ് പെരുമ്പാവൂർ സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. അഞ്ച് വ്യത്യസ്ത വകുപ്പുകളിലായി 20 വർഷം വീതം തടവ് കണക്കാക്കിയാണ് ആകെ നൂറ് വർഷത്തെ ശിക്ഷ വിധിച്ചിരിക്കുന്നത്.
2020 മുതൽ 2022 വരെയുള്ള കാലയളവിൽ പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തെത്തുടർന്ന് ഗർഭിണിയായ പെൺകുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. തടവുശിക്ഷയ്ക്ക് പുറമേ പ്രതി 10 ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് ജഡ്ജി ഉത്തരവിട്ടു.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുന്നതിൽ നിർണ്ണായകമായ ഈ വിധിയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്.
Next Story


