പുത്തൂരില്‍ ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ;ഒളിവില്‍ പോയ മുരാരി തന്ത്രി പിടിയിൽ

കൊല്ലം: പുത്തൂരിൽ ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ ജോത്സ്യൻ പിടിയിൽ. കൊട്ടാരക്കര വെണ്ടാറിൽ വീട്ടിൽ തന്നെയാണ് ജ്യോതിഷാലയം വി രാജേന്ദ്ര ബാബുവിനെയാണ് പുത്തൂർ പൊലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഭരണിക്കാവിൽ നിന്നാണ് പുത്തൂർ പൊലീസ് ജ്യോത്സ്യനെ പിടികൂടിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് ഇയാൾ ഒളിവിൽപ്പോയത്.ബാധ ഒഴിപ്പിക്കാനായി അമ്മയ്‌ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി.
അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും കടന്നു പിടിക്കുകയുമായിരുന്നെന്നാണ് പരാതി. തുടർന്ന് അമ്മയുടെ പെൺകുട്ടിയുടെയും പരാതിയിൽ ജോത്സ്യനെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.
വ്യാപക തിരച്ചിലിനൊടുവിൽ പുത്തൂർ പൊലീസ് ജോത്സ്യനെ പിടികൂടിയത്. കൊട്ടാരക്കര വെണ്ടാറിൽ വീട്ടിൽ തന്നെയാണ് ജ്യോതിഷാലയം. വി. രാജേന്ദ്ര ബാബു(55) എന്ന ശരിയായ പേരു മാറ്റി മുരാരി തന്ത്രി എന്ന പേരിലാണ് ജ്യോത്സ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. സോഷ്യൽ മീഡിയയയിലും താരമാണ് മുരാരി തന്ത്രി.


