Kaumudi Plus

കൊച്ചിയിലെ യുവനടി പ്രതിയായ അക്രമണക്കേസ് ;പരാതിക്കാരനായ ഡോക്‌ടർ ഒളിവിൽ

കൊച്ചിയിലെ യുവനടി പ്രതിയായ അക്രമണക്കേസ് ;പരാതിക്കാരനായ ഡോക്‌ടർ ഒളിവിൽ
X

കൊച്ചി: കൊച്ചിയില്‍ യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ ജെ. വര്‍ഗീസിന്റെ ഫോണില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി. 12 സ്ത്രീകള്‍ക്കൊപ്പമുള്ള ഇയാളുടെ സ്വകാര്യ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കൂടുതല്‍ സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ, കേസില്‍ കൂടുതല്‍ പരാതിക്കാരുണ്ടോ ഫോണില്‍ നിന്ന് എന്തെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ടോ,എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം യുവനടിയുടെ ബന്ധു ഡോക്ടര്‍ക്കെതിരെ ഇര്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഡോക്ടറുടെ ഫോണ്‍ പൊലീസ് വാങ്ങിയിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.നിലവില്‍ ഒളിവിലുള്ള ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. ഡോക്ടറെ മര്‍ദിച്ചവരുമായി ബന്ധപ്പെട്ട് നടിയും നടനുമടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പരാതിനല്‍കിയ ഡോക്ടര്‍ക്കെതിരേയാണ് ഇപ്പോള്‍ ബലാത്സംഗക്കേസ് നല്‍കിയിരിക്കുന്നത്.

Next Story
Share it