Kaumudi Plus

ജോലിസ്ഥലത്തെത്തി ഭാര്യയെ കമ്പിവടികൊണ്ട് ആക്രമിച്ച ശേഷം ഭർത്താവ് വെടിവെച്ചു മരിച്ചു

ജോലിസ്ഥലത്തെത്തി ഭാര്യയെ കമ്പിവടികൊണ്ട് ആക്രമിച്ച ശേഷം ഭർത്താവ് വെടിവെച്ചു മരിച്ചു
X

ഇടുക്കി: ഭാര്യയെ ജോലിസ്ഥലത്തെത്തി കമ്പിവടികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കുഴിതൊളു സ്വദേശി സന്തോഷാണ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യ ശ്രീജയെ ആക്രമിച്ച ശേഷം സ്വയം വെടിവെച്ച് മരിച്ചത്.ശ്രീജ ജോലി ചെയ്യുന്ന പോസ്റ്റ് ഓഫീസിലെത്തിയാണ് സന്തോഷ് ആക്രമണം നടത്തിയത്. കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് ഇയാൾ ശ്രീജയുടെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ, കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സന്തോഷ് സ്വയം വെടിയുതിർക്കുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Next Story
Share it