Kaumudi Plus

ഓഹരി വിപണിയില്‍ ഇടിവ്;തിരിച്ചുകയറി രൂപ

ഓഹരി വിപണിയില്‍ ഇടിവ്;തിരിച്ചുകയറി രൂപ
X

മുംബൈ: ഓഹരി വിപണിയിൽ ഇടിവ്. നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയതെങ്കിലും നിമിഷങ്ങൾക്കകം വിപണി താഴേക്ക് പോകുകയായിരുന്നു.

ബിഎസ്ഇ സെൻസെക്‌സ് 300 പോയിന്റ് ആണ് താഴ്ന്നത്. ലാഭമെടുപ്പാണ് വിപണിയിൽ പ്രതിഫലിച്ചത്.വിദേശ നിക്ഷേപകർ വീണ്ടും വിൽപ്പനക്കാരായി മാറുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്.

ഇന്റർഗ്ലോബൽ ഏവിയേഷൻ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി എന്നിവ മൂന്ന് ശതമാനമാണ് താഴ്ന്നത്. അതേസമയം ഡോ. റെഡ്ഡീസ് ലാമ്പ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവ മൂന്ന് ശതമാനം നേട്ടം സ്വന്തമാക്കി. മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം വ്യാഴാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മയപ്പെടുത്തിയതാണ് ഇന്നലെ വിപണിക്ക് കരുത്തുപകർന്നത്.എണ്ണവില വീണ്ടും ഉയരാൻ തുടങ്ങിയതും വിപണിക്ക് വിനയായി.

കൂടാതെ പുറത്തുവന്ന കമ്പനികളുടെ ത്രൈമാസ കണക്കുകളിൽ ചിലതിന്റേത് നിരാശപ്പെടുത്തിയതും വിപണിയിൽ പ്രതിഫലിച്ചു. അതേസമയം ഡോളറിനെതിരെ രൂപ തിരിച്ചുകയറി. 17 പൈസയുടെ നേട്ടത്തോടെ 91.41 എന്ന നിലയിലേക്കാണ് രൂപ തിരിച്ചുകയറിയത്.

താരിഫ് ഭീഷണിയിൽ നിന്ന് ട്രംപ് താൽക്കാലികമായി പിൻവാങ്ങിയതാണ് രൂപയ്ക്ക് കരുത്തായത്.

Next Story
Share it