Kaumudi Plus

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,04,680 രൂപ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,04,680 രൂപ
X

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 120 രൂപ വർധിച്ചു . 1,04,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. 13,085 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 80 രൂപയാണ് കൂടിയത്.ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഇപ്പോഴും ബാരലിന് 114 ഡോളറിന് മുകളിലാണ്. ഇതിന്റെ ഫലമായി പണപ്പെരുപ്പ നിരക്ക് കൂടുമെന്നതിനാല്‍ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ പ്രതിഫലിച്ചത്. പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

Next Story
Share it