Kaumudi Plus

സ്വര്‍ണത്തിന് പിന്നാലെ റെക്കോര്‍ഡ് കുതിപ്പുമായി വെള്ളി

സ്വര്‍ണത്തിന് പിന്നാലെ റെക്കോര്‍ഡ് കുതിപ്പുമായി വെള്ളി
X

കൊച്ചി: സ്വർണത്തിന് പിന്നാലെ റെക്കോർഡ് കുതിപ്പുമായി വെള്ളിയും. വെള്ളി വില കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപ കടന്നിരിക്കുകയാണ്. കേരളത്തിൽ 3,18,000 രൂപയാണ് ഇന്ന് ഒരു കിലോഗ്രാം വെള്ളിയുടെ വില. ഗ്രാമിന് 318 രൂപ നൽകണം.ഇന്ന് കേരളത്തിൽ വെള്ളി വിലയിൽ കിലോഗ്രാമിന് 8000 രൂപയുടെ വർധനയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റം ഉണ്ടാകുന്നത്.

മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും വില മൂന്ന് ലക്ഷം കടന്നു. ആഗോള വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധർ പറയുന്നു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഇന്ന് രാവിലെ 3,04, 087 രൂപയാണ് ഒരു ​കിലോ​ഗ്രാം വെള്ളിയുടെ വില.സ്വർണത്തിലെ എന്ന പോലെ സുരക്ഷിത നിക്ഷേപമായി കണ്ട് വെള്ളിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ഇന്ന് വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 5.67 ശതമാനത്തിന്റെ മുന്നേറ്റമാണ് വെള്ളിവിലയിൽ ഉണ്ടായത്. ഒരു വർഷം കൊണ്ട് വെള്ളിവിലയിൽ 206 ശതമാനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായത്.

Next Story
Share it