Kaumudi Plus

ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ നഷ്ടപരിഹാരം;നടപടിയുമായി റിസർവ് ബാങ്ക്

ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ നഷ്ടപരിഹാരം;നടപടിയുമായി റിസർവ് ബാങ്ക്
X

മുംബൈ: ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പിനിരയാവുന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ റിസർവ് ബാങ്ക് നടപടി. തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 25,000 രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.സാമ്പത്തികത്തട്ടിപ്പുകളിൽ 65 ശതമാനവും 50,000 രൂപയിൽ താഴെ വരുന്നതാണ്.

ഇത്തരം തട്ടിപ്പുകൾക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് മൽഹോത്ര വ്യക്തമാക്കി. ഡിജിറ്റൽ സാമ്പത്തികത്തട്ടിപ്പിനിരയായാൽ, അത് ആരുടെ കുറ്റംകൊണ്ടായാലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് പദ്ധതി. നഷ്ടമായ തുകയുടെ 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കും. ഒരാൾക്ക് ഒരുവട്ടം മാത്രമേ ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിക്കൂവെന്ന് മൽഹോത്ര അറിയിച്ചു. തട്ടിപ്പുകളിൽ ജാഗരൂകരായിരിക്കാനും തെറ്റുകൾ ആവർത്തിക്കാതിരിക്കാനുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ഗവർണർ പറഞ്ഞു.

Next Story
Share it