സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല;ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,07,080 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,07,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 2360 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ആനുപാതികമായി 295 രൂപയാണ് വര്‍ധിച്ചത്. 13,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമാണ് സ്വര്‍ണത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകം. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയേറ്റതോടെ ഡോളര്‍ ദുര്‍ബലമായതും ബോണ്ട് യീല്‍ഡ് കുറഞ്ഞതുമാണ് സ്വര്‍ണത്തിന് കരുത്തായത്.
Next Story

