ദാവോസിൽലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിന് കേരളം മുടക്കിയത് 10 കോടി

തിരുവനന്തപുരം: സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ ഇത്തവണ പങ്കെടുക്കാൻ കേരളംചെലവാക്കിയത് 10 കോടിരൂപ.
ഇതിൽ 6.8 കോടി രൂപ ഇവന്റ്മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള ചെലവുകൾക്കാണ്.
സാമ്പത്തിക ഫോറത്തിൽ സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഇവന്റ്മാനേജരായി ബിസിനസ് കൂട്ടായ്മയായ ഫിക്കിയെ (ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി) വ്യവസായ വകുപ്പ് തിരഞ്ഞെടുത്തിരുന്നു.
ഇവർക്കു മുൻകൂറായി 3 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
ജിഎസ്ടി കൂടാതെ 6.8 കോടി രൂപ ചെലവാകുമെന്ന് ഫിക്കിസർക്കാരിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുൻകൂറായി 3 കോടി നൽകുന്നത്.
മന്ത്രിയും വ്യവസായ വകുപ്പിലെ ഉന്നതരും ഉൾപ്പെടുന്ന സംഘമാണ് ദാവോസിന് പോകുന്നത്.
കഴിഞ്ഞവർഷവും കേരളം പങ്കെടുത്തിരുന്നു. ഈ മാസം 19 മുതൽ 23 വരെ യാണ് സമ്മേളനം.
Next Story

