ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചു

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചു. ഡിസംബറില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 1.33 ശതമാനമായി ഉയര്‍ന്നു.
മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്.
കഴിഞ്ഞ മാസം 0.7 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്.
എങ്കിലും പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ താഴ്ന്ന ടോളറന്‍സ് പരിധിയായ രണ്ടു ശതമാനത്തിന് താഴെ തന്നെയാണ്.
2025ല്‍ ശരാശരി 2.2 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
ഇത് 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണ്.
2012നെ അടിസ്ഥാന വര്‍ഷമായി കണക്കാക്കിയുള്ള അവസാന പണപ്പെരുപ്പ നിരക്ക് നിര്‍ണയമാണ് ഡിസംബറില്‍ നടന്നത്.
ജനുവരി മുതല്‍ 2024 വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പ നിരക്ക് നിശ്ചയിക്കുക. ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരി 12നാണ് പുറത്തുവരിക.
ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പുതിയ പണപ്പെരുപ്പ നിരക്ക് നിര്‍ണയം.

