Kaumudi Plus

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
X

കൊച്ചി: ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്നു രാവിലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,680 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 14,460 ആയി.ഏതാനും ദിവസങ്ങളായി ഇടിവു പ്രകടിപ്പിച്ച പവന്‍ വില ഇന്നലെ 880 രൂപ വര്‍ധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണ വില. ഇതു പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 11,000 രൂപയിലധികമാണ് ഇടിഞ്ഞത്.രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേകു തിരിയുന്നത് അടുത്തിടെ വിലയില്‍ കുതിപ്പുണ്ടാക്കിയിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Next Story
Share it