Kaumudi Plus

വ്യവസായ സുരക്ഷിതത്വ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി എച്ച്എൽഎൽ

വ്യവസായ സുരക്ഷിതത്വ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി എച്ച്എൽഎൽ
X

തിരുവനന്തപുരം : ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെ 2025-ലെ സംസ്ഥാന വ്യവസായ സുരക്ഷിതത്വ പുരസ്കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) കരസ്ഥമാക്കി.

500-ൽ അധികം തൊഴിലാളികളുള്ള വൻകിട വ്യവസായശാലകളുടെ വിഭാഗത്തിൽ പേരൂർക്കട ഫാക്ടറിക്കും, 101 മുതൽ 250 വരെ തൊഴിലാളികളുള്ള വിഭാഗത്തിൽ ആക്കുളം ഫാക്ടറിക്കുമാണ് വ്യവസായ സുരക്ഷിതത്വ പുരസ്‌കാരങ്ങൾ ലഭിച്ചത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്നും എച്ച്എല്‍എല്‍ ടെക്നിക്കല്‍ & ഓപ്പറേഷന്‍സ് സീനിയർ വൈസ് പ്രസിഡന്റ് വി കുട്ടപ്പന്‍പ്പിള്ള, പേരൂര്‍ക്കട ഫാക്ടറി യൂണിറ്റ് ചീഫ് സ്മിതാ എല്‍.ജി, ആക്കുളം ഫാക്ടറി യൂണിറ്റ് ചീഫ് (ഇൻ ചാർജ്) മഹേഷ് കുമാര്‍ പി ആര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

വിവിധയിനം കോണ്ടങ്ങൾ നിർമ്മിക്കുന്ന പേരൂർക്കട യൂണിറ്റും, ബ്ലഡ് ബാഗുകൾ ഉൾപ്പെടെയുള്ള അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന ആക്കുളം ഫാക്ടറിയും സുരക്ഷാ മാനദണ്ഡങ്ങളിൽ പുലർത്തുന്ന മികവിനുള്ള അംഗീകാരമാണ് പുരസ്‌കാരങ്ങൾ. സംസ്ഥാനത്തെ വ്യവസായശാലകളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

Next Story
Share it