സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു;പവന് ഒറ്റയടിക്ക് വർധിച്ചത് 1,240രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു. പവന് 1,240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഒരുപവൻ സ്വർണത്തിന്റെ വില 1,04,240 രൂപയായി.
ഒരുഗ്രാം സ്വർണത്തിന്റെ വില 13,030 രൂപയാണ്.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്.
ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സർവകാല റെക്കോർഡ്.
തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞ് ഒരു ലക്ഷത്തിൽ താഴെയെത്തിയ സ്വർണവിലയിലാണ് ഇപ്പോൾ ചാഞ്ചാട്ടം തുടരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് വില ഇപ്പോഴും ഉയർന്നുനിൽക്കാൻ കാരണം.
Next Story

