സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു ; പവന് ഒറ്റയടിക്ക് 1840 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് വീണ്ടും 1,20,000 രൂപയിൽ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് വർധിച്ചത്. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് ഉയർന്നത്. 15,000 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വർണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും. ആറുദിവസത്തിനിടെ 8000ൽപ്പരം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില വർധിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കത്തിൽ വൻകുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇന്നലെ വരെ ഇടിവ് രേഖപ്പെടുത്തിയത്.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Next Story

