സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മുന്നേറ്റം

കൊച്ചി: ഇറാനുമായി യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ നൽകി വെടിനിർത്തൽ നീട്ടുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം. ഇന്ന് പവന് ഒറ്റയടിക്ക് 2920 രൂപയാണ് വർധിച്ചത്. 1,12,800 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് ആനുപാതികമായി 365 രൂപയാണ് വർധിച്ചത്. 14,100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.പശ്ചിമേഷ്യൻ സംഘർഷമാണ് പ്രധാനമായി സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. നിലവിൽ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിൽ താഴെ എത്തി നിൽക്കുകയാണ്. ഇതാണ് സ്വർണവില ഉയരാൻ കാരണമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
Next Story

