Kaumudi Plus

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും  മാറ്റമില്ല
X

കൊച്ചി: ഏറെ നാളുകൾക്ക് ശേഷം സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണവിലയിൽ ഇന്നും മാറ്റമില്ല. 1,18,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 14,845 രൂപയാണ് വില. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോൾ ഇനിയും വില ഉയരും.

ഇന്നലെ രാവിലെ 1800 രൂപ വർധിച്ചതോടെ സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. എന്നാൽ ഉച്ചയോടെ പവന് 560 രൂപ കുറയുകയായിരുന്നു. ഇന്നലെ രേഖപ്പെടുത്തിയ 1,19,320 രൂപയാണ് സർവകാല റെക്കോർഡ്.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

ആഗോള വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഗ്രീൻലാൻഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താൻ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളുമാണ് വിപണിയിൽ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് വില ഇപ്പോഴും ഉയർന്നുനിൽക്കാൻ കാരണം

Next Story
Share it