സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു;ഒരു പവന് സ്വര്‍ണത്തിന്റെ വില 1,12,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 2200 രൂപയാണ് കുറഞ്ഞത്. 1,12,000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞത്. 14,000 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പതിവായി പുറത്തുവരുന്ന ജോബ് ഡേറ്റയാണ് സ്വർണത്തിന് വിനയായത്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ അമേരിക്കയിൽ സൃഷ്ടിക്കാനായി എന്ന് വ്യക്തമാക്കുന്ന അനുകൂലമായ തൊഴിൽ കണക്കുകളാണ് പുറത്തുവന്നത്.പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നതും ഇറാൻ- അമേരിക്ക സമാധാന കരാർ യാഥാർഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്
Next Story

