Kaumudi Plus

സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്. പവന് 1040 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 1,12,160 രൂപ. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 ആയി.ഇന്നലെയും സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 880 രൂപയാണ് ഇന്നലെ കുറഞ്ഞത്. രണ്ടു ദിവസത്തിലുണ്ടായ കുറവ് 1920 രൂപ.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതാവസ്ഥയാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ എണ്ണ വില ഉയർന്നിരിക്കുന്നതും ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില നൂറു ഡോളറിനു മുകളിലാണ്.

Next Story
Share it