Kaumudi Plus

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണവില  കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,200 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെയും ഇന്നുമായി ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 2,070 രൂപ.ശനിയാഴ്ചയാണ് അവസാനമായി സ്വർണവിലയിൽ വർധന ഉണ്ടായത്.

അന്ന് ഒറ്റയടിക്ക് 1,920 രൂപ വർധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്.ഇപ്പോൾ കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.


Next Story
Share it