Kaumudi Plus

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. 1,08,000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,500 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സ്വർണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോഴാണ് സ്വർണ വില തിരിച്ചുകയറാൻ തുടങ്ങിയത്.ഈ മാസത്തിന്റെ തുടക്കത്തിൽ 1,26,920 രൂപയായിരുന്നു പവൻ വില. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തിൽ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Next Story
Share it