സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ;1,17,000ല് താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. 1,16,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് ഇടിഞ്ഞത്. 14,580 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ആഗോള വിപണിയിൽ എണ്ണവില താഴ്ന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചത്. ഇതിനെ തുടർന്ന് സ്വർണ്ണവില വലിയ തോതിൽ ഉയർന്നിരുന്നു. എന്നാൽ എണ്ണവിലയിൽ ഉണ്ടായ നേരിയ വർധനയാണ് ഇന്ന് സ്വർണവില കുറയാൻ കാരണം.
Next Story

