സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു;1,15,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,320 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ആഗോള വിപണിയിൽ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം വീണ്ടും മൂർച്ഛിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് എണ്ണവില 110 ഡോളർ കടന്ന് കുതിക്കുകയാണ്. ഇതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.
Next Story

