സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു;1,16,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വർണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,16,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 14,530 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്.
ഡിസംബർ 23നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വില കുതിക്കുകയായിരുന്നു. ഇപ്പോൾ കൂടിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില.ഇന്നലെ രാവിലെ 1640 രൂപ വർധിച്ച സ്വർണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
Next Story


