സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില . 1,06,800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപയാണ് കുറഞ്ഞത്. 1,06,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് കുറഞ്ഞത്. 13,350 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ ഏകദേശം 5000 രൂപയിലധികമാണ് പവൻ വിലയിൽ ഉണ്ടായിട്ടുള്ള ഇടിവ്.അമേരിക്കയിൽ പലിശനിരക്ക് കൂട്ടിയാൽ സ്വാഭാവികമായി സ്വർണവില കുറയുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Next Story

