Kaumudi Plus

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2200 രൂപയാണ് കുറഞ്ഞത്. 1,07,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞത്.13,380 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മൂന്നാഴ്ച കൊണ്ട് സ്വർണവിലയിൽ ഏകദേശം 20,000 രൂപയുടെ കുറവാണ് ഉണ്ടായത്.ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വർണവില.

ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 2000 രൂപയുടെ തന്നെ ഇടിവാണ് നേരിട്ടത്.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കത്തിൽ വൻകുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Next Story
Share it