Kaumudi Plus

സംസ്ഥാനത്ത് സ്വര്‍ണവില 1,16,000ന് മുകളില്‍;ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില  1,16,000ന് മുകളില്‍;ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും 1,16,000ന് മുകളിൽ. ഇന്ന് ഒറ്റയടിക്ക് പവന് 1400 രൂപയാണ് വർധിച്ചത്. 1,16,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ രാവിലെ ഒറ്റയടിക്ക് 800 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 880 രൂപയാണ് തിരിച്ചുകയറിയത്.ഇന്ന് ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് വർധിച്ചത്. 14,600 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോൾ കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Next Story
Share it