സ്മാർട്ട്ഫോൺ വിപണിയിലെ പതിനാല് വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആപ്പിൾ;ഐഫോൺ 17 ന് റെക്കോർഡ് വില്പന

സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ കൊറേ വർഷങ്ങളായി ഒരുപാട് വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് .
പുതിയതായി ഒന്നും തന്നെ പുറത്തിറക്കുന്നില്ലെന്നുംഎഐ രംഗത്ത് മുന്നേറാൻ ആപ്പിളിന് സാധിക്കുന്നില്ലെന്നും സിലിക്കൺ വാലിയിലെ മറ്റ് കമ്പനികളെല്ലാം ഇക്കാര്യങ്ങളിൽ മുന്നേറുകയാണെന്നുമെല്ലാമുള്ള വിമർശനങ്ങൾ പ്രചാരത്തിലുണ്ട് .
എന്നാൽ ഇത്തരം വിമർശനങ്ങളെ എല്ലാം തിരുത്തികൊണ്ട് ആപ്പിളിന് വലിയരീതിയിലുള്ള മുന്നേറ്റവും സ്വീകാര്യതയുമാണ് വിപണിയിൽ നിന്നും ലഭിച്ചിരിക്കുന്നത് .
പുതിയതായി പുറത്തിറക്കിയ ഐഫോൺ 17 സീരീസാണ് കമ്പനിയെ സ്മാർട്ഫോൺ വിപണിയിൽ മുന്നേറാൻ സഹായിച്ചത് .
2025-ൽ ഷിപ്പ്‌മെന്റുകളുടെ എണ്ണത്തിൽ സാംസങ്ങിനെ മറികടന്ന് ആപ്പിൾ ഒന്നാം സ്ഥാനത്തെത്തുമെന്ന് കൗണ്ടർപോയിന്റ് റിസർച്ചിലൂടെ വ്യക്തമാക്കുന്നുണ്ട് .
റിപ്പോർട്ട് പ്രകാരം 2025-ൽ ആപ്പിൾ ഏകദേശം 24.3 കോടി (243 മില്യൺ) ഐഫോണുകൾ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
അതേസമയം, സാംസങ്ങിന്റെ ഷിപ്പ്‌മെന്റ് 23.5 കോടിയിൽ (235 മില്യൺ) ഒതുങ്ങും.
ഇതോടെ സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ 19.4 ശതമാനം വിഹിതം നേടുമ്പോൾ സാംസങ്ങിന്റേത് 18.7 ശതമാനമായിരിക്കും.
കോവിഡ് കാലത്ത് സ്മാർട്‌ഫോൺ വാങ്ങിയവർ ഇപ്പോൾ അവ അപ്‌ഗ്രേഡ് ചെയ്യുന്ന ഘട്ടത്തിലാണ്. കൗണ്ടർപോയിന്റ് റിസർച്ച് സീനിയർ അനലിസ്റ്റ് യാങ് വാങ് പ്രവചിക്കുന്നു .
ഐഫോൺ എയറും, ഫോൾഡും, ഒപ്പം വരാനിരിക്കുന്ന ഐഫോൺ 18 സീരീസ് ഫോണുകളും ഉൾപ്പടെ അഞ്ച് മോഡലുകൾ ആപ്പിളിന്റേതായി വിപണിയിലുണ്ടാവും .
.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങളിലെ അയവും, സാമ്പത്തിക രംഗത്തെ മാറ്റങ്ങളും ആപ്പിളിന് അനുകൂല ഘടകങ്ങളായി മാറിക്കഴിഞ്ഞു .

