Kaumudi Plus

അംബാനിയെ മറികടന്ന് അദാനി;ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍

അംബാനിയെ മറികടന്ന് അദാനി;ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍
X

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് ഗൗതം അദാനിയുടെ മുന്നേറ്റം. ഓഹരി മൂല്യത്തിൽ അദാനി ഗ്രൂപ്പ് കമ്പനികൾ നേടിയ മുന്നേറ്റമാണ് അദാനിയുടെ മുന്നേറ്റത്തെ സ്വാധീനിച്ച പ്രധാന ഘടകം.ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം 92.6 ബില്യൺ ഡോളറാണ് ഗൗതം അദാനിയുടെ നിലവിലെ ആസ്തി. 90.8 ബില്യൺ ഡോളറാണ് രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇരുവരും ഇടം നേടി.ടെസ്ല മേധാവി ഇലോൺ മസ്‌കാണ് ആഗോള സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 656 ബില്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി. ലാറി പേജ്, ജെഫ് ബെസോസ്, സെർജി ബ്രിൻ എന്നിവരാണ് പട്ടികയിൽ മസ്‌കിന് പിന്നിൽ. ലക്ഷ്മി മിത്തൽ (62ാം സ്ഥാനം), ശിവ് നാടാർ (70ാം സ്ഥാനം), ഷാപൂർ മിസ്ത്രി (71ാം സ്ഥാനം), സാവിത്രി ജിൻഡാൽ (73ാം സ്ഥാനം) എന്നിവരും ബ്ലൂംബെർഗ് ഇൻഡക്‌സിൽ ഇടംപിടിച്ചിട്ടുണ്ട്.അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജം, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലാണ് അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അദാനി പവർ ഓഹരി വില ഒരു ശതമാനത്തോളം വർധിച്ചു. അദാനി ടോട്ടൽ ഗ്യാസ് രണ്ട് ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. അദാനി ഗ്രീൻ എനർജി (0.44 ശതമാനം), അദാനി പോർട്‌സ് (1.6 ശതമാനം)വളർച്ച നേടി. അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികളും വിപണിയിൽ ലാഭത്തിലാണ് വ്യാപാരം തുടരുന്നത്.

Next Story
Share it