എന്താണ് ബ്രാഹ്മ മുഹൂര്‍ത്തം?

ഭാരതീയ സംസ്‌കാരത്തിൽ ഏറെ പ്രാധാന്യത്തോടെ പറയപ്പെടുന്ന സമയമാണ് ബ്രാഹ്മ മുഹൂർത്തം. ആത്മീയ കാര്യങ്ങൾക്കും പഠനത്തിനും ധ്യാന ത്തിനും ജപത്തിനും ഏറ്റവും ഉത്തമമായ സമയമായി ഇത് കണക്കാക്കപ്പെടുന്നു. രാത്രിയുടെ അവസാന യാമത്തിലെ മൂന്നാമത്തെ മുഹൂർത്തമാണ് ബ്രാഹ്മ മുഹൂർത്തം. സാധാരണയായി സൂര്യോദയത്തിന് ഏകദേശം ഒരു മണിക്കൂർ മുപ്പത്തിയാറ് മിനിറ്റ് മുമ്പ് ആരംഭിക്കുന്ന സമയമാണിത്. ഈ സമയത്തെ ''സരസ്വതി യാമം'' എന്നും വിളിക്കാറുണ്ട്.
പുരാതന ആചാര്യന്മാർ പഠനത്തിനും വേദാധ്യയനത്തിനും ഈ സമയത്തെ ഏറ്റവും ഉത്തമമായി ക ണക്കാക്കിയിരുന്നു. മനസ്സിന്റെ ഏകാഗ്രത കൂടുതലാകുകയും ഓർമ്മശക്തി മെച്ചപ്പെടുകയും ചെയ്യുന്ന സമയമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്കും ആത്മീയ അഭ്യാസം നടത്തുന്നവർക്കും ഈ സമയം ഏറെ പ്രയോജനകരമാണ്.ആയുർവേദ ഗ്രന്ഥങ്ങളിലും ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയുന്നുണ്ട്. ഈ സമയത്തെ ശുദ്ധമായ വായുവും മാനസിക ശാന്തതയും ശരീരത്തിന് പുതുമയും ഉന്മേഷവും നൽകുമെന്ന് കരുതപ്പെടുന്നു. ധ്യാ നം, പ്രാർത്ഥന, യോഗ, ജപം, ശാസ്ത്രപഠനം തുടങ്ങിയ കാര്യങ്ങൾ ബ്രാഹ്മ മുഹൂർത്തത്തിൽ ചെയ്യുമ്പോൾ കൂടുതൽ ഫലം ലഭിക്കുമെന്ന വിശ്വാസം ഇന്നും നിലനിൽക്കുന്നു.

