Kaumudi Plus

വാരാഹി പഞ്ചമി ;അറിയാം പ്രാധാന്യം

വാരാഹി പഞ്ചമി ;അറിയാം പ്രാധാന്യം
X

കഠിനമായ വ്രതങ്ങളോ, പൂജകളോ കൂടാതെ അതിവേഗം അനുഗ്രഹം ചൊരിയുന്ന ഭഗവതിയാണ് ശ്രീ വാരാഹി ദേവി. ദാരിദ്ര്യവും കഷ്ടതകളും എല്ലാവിധത്തിലുള്ള ദു:ഖങ്ങളും ഇല്ലായ്മ ചെയ്യുന്ന ശക്തിചൈതന്യമാണ് പഞ്ചമി ദേവി. എന്ന് മാത്രമല്ല പഞ്ചക്ലേശങ്ങങ്ങളും ദേവി ശമിപ്പിക്കും. മനുഷ്യൻ അനുഭവിക്കുന്ന അഞ്ച് തരം ക്ലേശങ്ങളെയാണ് പഞ്ചക്ലേശങ്ങൾ എന്ന് വിളിക്കുന്നത്. അവിദ്യ അഥവാ അജ്ഞാനമാണ് ഇതിൽ ആദ്യത്തേത്. അതായത് യഥാർത്ഥ ജ്ഞാനത്തിന്റെ അഭാവം. അഹംഭാവം അല്ലെങ്കിൽ ഞാൻ എന്ന ഭാവമാണ് അടുത്തത്. രാഗം എന്ന അവസ്ഥയാണ് മൂന്നാമത്തേത്; സുഖത്തോടുള്ള ആസക്തി അല്ലെങ്കിൽ വൈകാരികമായ ചേർന്ന് നിൽക്കൽ. അപ്രിയമായ കാര്യങ്ങളോടുള്ള വിദ്വേഷം അല്ലെങ്കിൽ വെറുപ്പാണ് മറ്റൊന്ന്. അഭിനിവേശം എന്ന വികാരമാണ് അഞ്ചാമത് വരുന്നത്; അമിത ആസക്തി അഥവാ എത്ര കിട്ടിയാലും മതിവരാത്ത അവസ്ഥ. ഈ അഞ്ച് കാര്യങ്ങളാണ് എല്ലാ ദു:ഖങ്ങൾക്കും കാരണം ഈ അഞ്ച് ക്ലേശങ്ങളും വാരാഹി ദേവി തൻ്റെ ഭക്തരിൽ നിന്ന് എടുത്തു കളയും. അർഹമായ എല്ലാം, ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവയെല്ലാം നൽകി അനുഗ്രഹിച്ച് സംതൃപ്തരാക്കിയാണ് പഞ്ചക്ലേശങ്ങൾ ദേവി ശമിപ്പിക്കുന്നത്.പഞ്ചമി, അഷ്ടമി ദിനങ്ങളിൽ സന്ധ്യയ്ക്ക് ഏഴുമണിക്ക് ശേഷം വാരാഹി ദേവിയെ ഭജിക്കുന്നത് അളവറ്റ ഫലം സമ്മാനിക്കുക തന്നെ ചെയ്യും. വാരാഹി ദേവിയെ ഉപാസിക്കുന്നവർ ശതാവരിക്കിഴങ്ങ്, താമരക്കിഴങ്ങ്, പനങ്കിഴങ്ങ് തുടങ്ങിയ വിവിധ തരം കിഴങ്ങുകൾ സമർപ്പിക്കാറുണ്ട്. പൊതുവേ എല്ലാത്തരം കിഴങ്ങുകളും വാരാഹി അമ്മയക്ക് പ്രിയങ്കരമാണ്. ഹാരങ്ങളിൽ ഏറ്റവും ഇഷ്ടം ചുവന്ന അരളി മാലയാണ്. കൂവളം, കൃഷ്ണ തുളസി, മുല്ലാ, നീല ശംഖു പുഷ്പം, മല്ലിക എന്നിവയുടെ മാലകളും അമ്മയ്ക്ക് സമർപ്പിക്കാറുണ്ട്. ചെമ്പരത്തി, ചുവപ്പ് അരളി, നീല ശംഖു പുഷ്പം, മല്ലിക പൂക്കളാണ് അർച്ചനയ്ക്ക് എടുക്കുന്നത്. ദീപത്തിന് നല്ലത് പശുവിൻ നെയ്യ്, നല്ലെണ്ണ എന്നിവയാണ്. തേൻ, ഉഴുന്നുവട, അപ്പം, കപ്പപഴം മുതലായവ നല്ല നിവേദ്യങ്ങളാണ്. പായസം, ശർക്കര പൊങ്കൽ, തൈര്, പാൽചോറ്, വെള്ളമൊച്ച, ചുണ്ടൻ കടല, മധുരക്കിഴങ്ങ്, തേൻ മഞ്ഞൾ ചോറ്, എള്ളു ചോറ് എന്നിവയും നല്ലതാണ്. കറുത് മൊച്ച ചുണ്ടൻ കടല സമർപ്പിച്ചാൽ ശത്രു ശല്യം ഒഴിയും. ശർക്കര പൊങ്കൽ നടത്തിയാൽ തടസ്സങ്ങൾക്ക് വേഗം പരിഹാരം കാണാം. വാരാഹി ദേവിയെ ഭജിക്കുന്നവർ മറ്റുള്ളവരെപ്പറ്റി ദോഷം പറയരുത്. അഥവാ പറഞ്ഞാൽ പറയുന്നത് തെറ്റാണെങ്കിൽ തിരിച്ചടി നേരിടും. ഫലത്തിൻ സംശയ ദൃഷ്ടിയോടെ ഒരു കാരണവശാലും വരാഹി ദേവിയെ ഭജിക്കരുത് .

Next Story
Share it